യുഡിഎഫിന്റെ മദ്യനയത്തില്‍ മയക്കുമരുന്ന്, അബ്കാരി കേസുകള്‍ വ്യാപകമായി വര്‍ധിച്ചു;മദ്യനയം തുടര്‍ന്നാല്‍ സ്ഥിതി വഷളാകുമെന്ന് സർക്കാർ .

single-img
4 October 2016

03_04_2016-bar01യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍.ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടുന്നത് സംബന്ധിച്ച ഉത്തരവിലാണ് മദ്യനയത്തെ വിമർശിച്ചു കൊണ്ടുള്ള പരാമർശം.യുഡിഎഫിന്റെ മദ്യനയത്തില്‍ മയക്കുമരുന്ന്, അബ്കാരി കേസുകള്‍ വ്യാപകമായി വര്‍ധിച്ചു. ബാറുകള്‍ പൂട്ടുന്നതിന് മുന്‍പ് 2014ല്‍ 13676 അബ്കാരി കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബാറുകള്‍ പൂട്ടിയശേഷം 2015ല്‍ അബ്കാരി കേസുകള്‍ 15973 ആയി വര്‍ധിച്ചെന്നും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. മയക്കുമരുന്ന് കേസുകളും സമാന രീതിയില്‍ ഉയര്‍ന്നതായും കണക്കുകളില്‍ വ്യക്തമാക്കുന്നു.

2014 ല്‍ 962 മയക്കുമരുന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്നാല്‍ 2015 ആയപ്പോള്‍ അത് 1430 ആയി വര്‍ധിച്ചതായും കണക്കുകളിൽ പറയുന്നു.

എല്ലാ വര്‍ഷവും ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ബിവറേജസിന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും പത്ത് ശതമാനം വീതം മദ്യശാലകള്‍ അടച്ചു പൂട്ടാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലെ തീരുമാനം. ഇതാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചത്.പുതിയ നയം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും.