ഒക്ടോബര്‍ 7 ന് പുലിയിറങ്ങും;ഓണച്ചിത്രമായ ഒപ്പം പ്രദര്‍ശനം തുടരുന്നതിനാൽ പുലിമുരുകന്റെ റിലീസ് 160 തിയറ്ററുകളിൽ മാത്രം

single-img
4 October 2016

screen-11-47-1104-10-2016മോഹല്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുഗന്‍ ഒക്ടോബര്‍ 7 ന് തീയേറ്ററുകളിലെത്തും.
കേരളത്തില്‍ 160 തിയറ്ററുകളിലും കേരളത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് സിനിമ റിലീസ് ചെയ്യുന്നത്. മള്‍ട്ടിപ്‌ളെക്‌സ് ഒഴികെ പ്രധാന കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്കാണ് ആദ്യ ഷോ. കേരളത്തില്‍ 200ലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആലോചനയെങ്കിലും ഓണം റിലീസ് ചിത്രമായ ഒപ്പം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നതിനാലാണ് തീയറ്ററുകളുടെ എണ്ണം കുറഞ്ഞത്.

ഒപ്പം 30 കോടി പിന്നിട്ട് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കുതിക്കുമ്പോഴാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ലാലിന്റെ മറ്റൊരു ബിഗ്ബജറ്റ് ചിത്രം കൂടി തീയേറ്ററിലെത്തുന്നത്.

സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 37 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. കേരളത്തിന് പുറമെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 300 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാവ് ഒരുങ്ങുന്നത്. 25 കോടി ചെലവില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈശാഖ് ആണ് സംവിധാനം.ഉദയകൃഷ്ണയുടേതാണ് തിരക്കഥ. 180 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കമാലിനി മുഖര്‍ജി,ജഗപതി ബാബു, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, ബാല, വിനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.കേരളം കാത്തിരിക്കുന്നു ലാലേട്ടന്റെ ബ്രഹ്മാണ്ഡചിത്രത്തിനായ്..