ആറു മാസത്തെ സമയം തരൂ;പാക് അധിനിവേശ കാശ്മീരിലെ ഭീകരരെ തുരത്താമെന്ന് ഇന്ത്യന്‍ സൈന്യം

single-img
4 October 2016

indian_army--621x414ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീരിലെ ഭീകരരെയും അവരുടെ ഒളിത്താവളങ്ങളും പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ സൈന്യം. അതിന് ആറു മാസത്തെ സമയം അനുവദിക്കണം എന്നും ഇതിനായി രാഷ്ട്രീയമായ തീരുമാനമാണ് വേണ്ടതെന്നും സൈന്യം അറിയിച്ചു. ഉന്നത സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞയാഴ്ച്ച നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാശ്മീരിലുള്ള ഭീകരരുടെ ലോഞ്ച് പാഡുകളില്‍ മിന്നലാക്രമണത്തിലൂടെ ഭീകരരെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ മേഖലയില്‍ നിന്ന് ഭീകരരെ പൂര്‍ണ്ണമായും തുടച്ചുനീക്കണമെങ്കില്‍ കുറച്ചുകാലം നീണ്ടുനില്‍ക്കുന്ന നടപടി വേണമെന്നാണ് സൈന്യത്തിന്റെ പക്ഷം.ഇതിനായുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് അത്യാവശ്യം വേണ്ടത്. പാക് അധിനിവേശകാശ്മീരിലെ ഭീകരുടെ താവളങ്ങള്‍ ഇല്ലാതാക്കി സമാധാനത്തെ തിരികെ കൊണ്ടു വരും എന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.