ജിയോയെ നേരിടാന്‍ സൗജന്യ ഓഫറുകളുമായി വൊഡാഫോണ്‍;ഡിസംബര്‍ 31 വരെ “വോഡാഫോൺ പ്ലേ” ആപ്പ് സൗജന്യം

single-img
4 October 2016

vodafone-playഡിസംബര്‍ 31 വരെ “വോഡാഫോൺ പ്ലേ” ആപ്പ് സൗജന്യമായി നൽകുന്ന ഓഫറുമായി വോഡാഫോൺ. വീഡിയോകളും പാട്ടുകളും ടിവി ഷോകളും മ്യൂസിക് കണ്ടന്റുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ നല്‍കുന്ന വൊഡാഫോണിന്റെ ആപ്പ് ആണ് വൊഡാഫോണ്‍ പ്ലേ.14,000 ലധികം സിനിമകള്‍, 180 ലൈവ് ടിവി ചാനലുകള്‍, ഇഷ്ടം പോലെ പാട്ടുകള്‍ എന്നിവയാണ് പ്ലേ ആപ്പിലൂടെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഡിസംബര്‍ 31 ന് ശേഷം സേവനത്തിന് പണം മുടക്കേണ്ടി വരും.

സമാനമായ ആപ്പ് ജിയോയും സൗജന്യമായി നൽകുന്നുണ്ട്.സ്മാര്‍ട്ട് ഫോണുകളിലൂടെ ധാരാളം വീഡിയോകള്‍ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വോഡഫോണ്‍ ഇന്ത്യ കൊമേഷ്യല്‍ ഡയറക്ടര്‍ സന്ദീപ് കട്ടാരിയ പറഞ്ഞു. വ്യത്യസ്തങ്ങളായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക് വൊഡാഫോണ്‍ പ്ലേ ആപ്പിലൂടെ മികച്ച ക്വാളിറ്റിയില്‍ എല്ലാ വിനോധോപാദികളും സ്വന്തമാക്കാന്‍ സാധിക്കും. കട്ടാരിയ ചൂണ്ടിക്കാട്ടി.