മദ്യപിച്ച് വാഹനമോടിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അമ്മയെയും കുഞ്ഞിനെയും ഇടിച്ചു തെറിപ്പിച്ചു

single-img
4 October 2016
സഞ്ജന ആശുപത്രിയില്‍

സഞ്ജന ആശുപത്രിയില്‍

മദ്യപിച്ച് വാഹനമോടിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചുതെറിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ഹൈദ്രാബാദിലാണ് സംഭവം. യുവതി മകളെയും കൊണ്ട് റോഡ് മുറിച്ചു കടക്കുമ്പോളാണ് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീദേവി (36)ക്കും മകള്‍ സഞ്ജന(5) എന്നിവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സഞ്ജന ഇപ്പോഴും വെന്റിലേറ്ററിലാണ്. ശ്രീദേവിയുടെ മൂത്ത മകള്‍ റോഡ് മുറിച്ചുകടന്നിരുന്നതിനാല്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പട്ടു.

ഹ്യൂണ്ടായിയുടെ സാമന്റോ കാറാണ് അപകടമുണ്ടാക്കിയത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ വെങ്കിട്ടരാമനാണ് കാര്‍ ഓടിച്ചിരുന്നത്. അവധി ദിവസമായതിനാണല്‍ രണ്ടു സുഹൃത്തുക്കളുമായി കാറിലിരുന്ന് മദ്യപിച്ച് വരികയായിരുന്നു ഇയാള്‍. അപകടത്തെ തുടര്‍ന്ന് രക്തത്തില്‍ കുളിച്ചു നടുറോഡിലേക്ക് വീണ അമ്മയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവാക്കള്‍ കടന്നു കളഞ്ഞു. ഇന്നലെ വൈകുന്നരം ഇവര്‍ പോലീസില്‍ കീഴടങ്ങി.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീദേവി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീദേവി

ഓക്ടോബര്‍ 2 അവധി ദിനമായിരുന്നിട്ടും യുവാക്കള്‍ക്ക് മദ്യം ലഭിച്ചിരുന്നു. ഈ ദിവസങ്ങളില്‍ പോലീസ് വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അപകടം നേരില്‍ കണ്ടവര്‍ പറയുന്നത് യുവാക്കള്‍ കാറിനുള്ളില്‍ ഇരുന്നു കൊണ്ട് മദ്യപിക്കുകയും ഹൈവേയിലുടെ അമിതവേഗതയില്‍ കാറോടിക്കുകയായിരുന്നു എന്നുമാണ്. പോലീസ് കാറില്‍ നിന്നും മദ്യകുപ്പിയും ലഘുഭക്ഷണവും കണ്ടെത്തി.

അപടമുണ്ടാക്കിയ കാര്‍

അപടമുണ്ടാക്കിയ കാര്‍

മൂന്നു മാസം മുമ്പും സമാനമായ അപകടം നടന്നിരുന്നു. എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി മദ്യപിച്ച് ഓടിച്ച കാറുമായി കൂട്ടിയിടിച്ച് മുത്തഛ്ന്റെ കൂടെ യാത്ര ചെയ്തിരുന്ന നാലു വയസ്സുകാരി രമ്യ കൊല്ലപ്പെട്ടിരുന്നു. അന്നു രമ്യ പുതിയ സ്‌കൂളിലേക്ക് ആദ്യ ദിവസം പോയി വരികയായിരുന്നു. ആ സംഭവത്തില്‍ പോലീസിനു 90 ദിവസത്തിനുള്ളില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ കാറോടിച്ചിരുന്ന ശരവീല്‍ എന്നയാള്‍ കഴിഞ്ഞ ദിവസം ജാമ്യം നേടി പുറത്തിറങ്ങി.