ഇടമലക്കുടിയിലെ നരബലി വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ധന്യാരാമന്‍

single-img
3 October 2016

dhanya-raman

ഇടുക്കി: ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ ദേവപ്രീതിയ്ക്കായി ബലി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ധന്യ രാമന്‍ പ്രതികരിച്ചു. ആദിവാസികളെ വീണ്ടും അപരിഷ്‌കൃതരാക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നാണ് ധന്യ രാമന്‍ ഇ വാര്‍ത്തയോട് പ്രതികരിച്ചത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ആദിവാസികള്‍ക്കുള്ള ഫണ്ട് തട്ടുകയാണ് ഇവരുടെ ലക്ഷ്യമെന്നും ധന്യ വ്യക്തമാക്കി.

കേരളത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്യാത്ത ഒരിടമുണ്ടെങ്കില്‍ അത് ഇടമലക്കുടിയാണെന്നും അവിടുത്തെ പുരുഷന്‍മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്നും ധന്യ രാമന്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരെ എറണാകുളം റേഞ്ച് ഐജിക്ക് നേരിട്ടെത്തി പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. അടുത്തു തന്നെ താന്‍ ഇടമലക്കുടിയില്‍ ്‌പോകുമെന്നും ആദിവാസികള്‍ക്കൊപ്പം എന്നും നില്‍ക്കുമെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.