ഗാന്ധിയെ വെടിവച്ച് കൊന്ന ഗോഡ്‌സെയ്ക്കാണെന്റെ സല്യൂട്ട്: സാധ്വി പ്രാചി

single-img
3 October 2016

prachi

മഹാത്മാഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി രംഗത്ത്. ഗാന്ധി തനിക്ക് മാതൃകയല്ലെന്ന് വ്യക്തമാക്കിയ അവര്‍ ഗാന്ധിയെ വെടിവെച്ച് കൊന്ന ഗോഡ്‌സെയെ സല്യൂട്ട് ചെയ്യാനേ തനിക്ക് കഴിയൂവെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ-പാക് വിഭജനത്തിനും കാശ്മീര്‍ പ്രശ്‌നത്തിനും ഉത്തരവാദി ഗാന്ധിയാണെന്നും സാധ്വി ആരോപിച്ചു. ഇന്ത്യയിലുള്ള പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെയും സാധ്വി പ്രാചി പ്രതികരിച്ചു. അവരുടെ കഴിവ് അവരുടെ രാജ്യത്ത് പുറത്തെടുത്താല്‍ മതിയെന്നായിരുന്നു സാധ്വിയുടെ ആവശ്യം.

പാക് താരങ്ങളോട് സഹാനുഭൂതി തോന്നുന്ന സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് നേരത്തെ സാധ്വി ആവശ്യപ്പെട്ടിരുന്നു. പാക് കലാകാരന്മാര്‍ക്കെതിരായ പ്രതിഷേധത്തിനെതിരെ സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. അവര്‍ കലാകാരന്മാരാണ് അല്ലാതെ തീവ്രവാദികളല്ലെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്.