വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ യോഷിനോരി ഓഷുമിക്ക്

single-img
3 October 2016

yoshinori-ohsumi
സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിലുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജാപ്പനീസ് സെല്‍ ബയോളജിസ്റ്റ് യോഷിനോരി ഓഷുമിക്കാണ് പുരസ്‌കാരം. മനുഷ്യ ശരീരകോശങ്ങളിലെ പുനരുജ്ജീവനത്തെ കുറിച്ചുള്ള (ഓട്ടോഫാഗി) പഠനത്തിനാണ് പുരസ്‌കാരം. 7,18,000 യൂറോയാണ് പുരസ്‌കാര തുക.

ശരീരത്തിലെ കോശങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനമാണ് ഓട്ടോഫാഗി. ഈ സംവിധാനത്തിലുണ്ടാകുന്ന തകരാറുകള്‍ പാര്‍ക്കിന്‍സണ്‍സ്, ടൈപ്പ് ടു പ്രമേഹം, കാന്‍സര്‍, വാര്‍ദ്ധക്യ സഹജമായ നിരവധി രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഓട്ടോഫാഗി ജീനുകളിലെ പരിവര്‍ത്തനം ജനിത രോഗങ്ങള്‍ക്ക് കാരണമാകും. ഇത്തരം നിരവധി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുമ്പോള്‍ അവയിലെ വിഷാംശം നീക്കി പുനരുജ്ജീവിപ്പിക്കുന്ന സംവിധാനമാണ് ഓട്ടോഗാഫി.

ഊര്‍ജതന്ത്രം, രസതന്ത്രം, സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. സാമ്പത്തിക നൊബേല്‍ ഈ മാസം 10ന് പ്രഖ്യാപിക്കും