മലയാളികള്‍ ഭീകരസംഘടനയിലേക്ക് തൊഴില്‍ തേടി പോയതാകാമെന്ന് സിപിഎം നേതാവ് ടി കെ ഹംസ

single-img
3 October 2016

tk-hamsa

കേരളത്തില്‍ നിന്നും ആരെങ്കിലും ഭീകരസംഘടനകളിലേക്ക് പോയിട്ടുണ്ടെങ്കില്‍ അവര്‍ തൊഴില്‍ തേടി പോയതാകാമെന്ന് സിപിഎം നേതാവ് ടി കെ ഹംസ. ഐഎസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശമുണ്ടെന്നും ഹംസ തിരുവനന്തപുരത്ത് പറഞ്ഞു.

എന്‍ഐഎയുടെ റെയ്ഡിനും അറസ്റ്റിനും പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐഎസ് ഇറാഖിലും സിറിയയിലും മാത്രം പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ്. ആ സംഘടനയ്ക്ക് കേരളത്തില്‍ നിന്നും ആളിനെ ആവശ്യമില്ലെന്നും ഹംസ പറഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും പിടിക്കപ്പെടുന്നവരെല്ലാം ഭീകരരാണെന്ന് വരുത്തി തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും ഹംസ കൂട്ടിച്ചേര്‍ത്തു.