ഫ്രഞ്ച് ജീവനക്കാരനെ കൊല്ലാന്‍ ഉത്തരവിട്ടു; സൗദി രാജകുമാരിയെ പോലീസ് തിരയുന്നു

single-img
3 October 2016

NINTCHDBPICT000269996842

പാരീസ്: സൗദി രാജകുമാരി ഇനി ജയിലിലേക്ക് പോവേണ്ടി വരും. പാരിസിലെ തന്റെ ഫ്ളാറ്റില്‍ കയറി ഫോട്ടോ എടുത്ത പണിക്കാരനെ കെല്ലാന്‍ ഉത്തരവിട്ടു എന്ന കേസിലാണ് പോലീസ് രാജകുമാരിയെ അന്വേഷിക്കുന്നത്. നിലവിലെ സൗദി രാജാവായ സല്‍മാന്റെ മകളായ ഹാസാ രാജകുമാരിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

തന്നെ കൊല്ലാന്‍ സുരക്ഷഭടനു നിര്‍ദ്ദേശം നല്‍കി എന്നുള്ള ഫ്രഞ്ചുകാരനായ അലങ്കാര പണിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. തന്റെ ചിത്രമെടുത്ത കൂലിപണിക്കാരനു ജീവിക്കാന്‍ അര്‍ഹതയില്ലെന്നു പറഞ്ഞാണ് കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയത്. ‘ആ പട്ടിയെ കൊല്ലൂ’ എന്നായിരുന്നു രാജകുമാരിയുടെ ഉത്തരവെന്നും പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ രാജകുമാരി പാരിസില്‍ നിന്നും രക്ഷപ്പെട്ടു. ഫ്രഞ്ച് പൗരനായ അലങ്കാരപ്പണിക്കാരനോട് 42കാരിയായ ഹസ തന്റെ കാല്‍ നക്കാന്‍ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.

രാജകുമാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. പാരിസില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ആയുധം കൊണ്ടുള്ള ആക്രമണം, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയെരു നീക്കം നടത്തിയിട്ടില്ലാന്നാണ് സംഭവത്തെ കുറിച്ച് രാജകുമാരി പ്രതികരിച്ചത്. അതേ സമയം താന്‍ എടുത്തത് ഫ്ളാറ്റിന്റെ ചിത്രമാണെന്ന് ചിത്രകാരന്‍ വ്യക്തമാക്കിയതിനാല്‍ അത് അയാളുടെ തൊഴിലിന്റെ ഭാഗമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

സല്‍മാന്‍ രാജാവിന്റെ ഒരേയൊരു മകളായ ഹസ ഇടക്കിടെ പാരിസില്‍ സന്ദര്‍ശനം നടത്താറുണ്ട്. അമിത ആര്‍ഭാഢ ഭ്രമമുള്ള ഇവര്‍ക്ക് ഇവിടെ ഫ്‌ളാറ്റും സ്വത്ത് വകകളുമുണ്ട്. ഹസയെ കൂടാതെ രാജാവിന് അഞ്ച് ആണ്‍മക്കളാണ് ഉള്ളത്.