ഖത്തറുമായി പാകിസ്ഥന്‍ എല്‍.എന്‍.ജി കരാറില്‍ ഒപ്പുവെച്ചു

single-img
3 October 2016

lng

ദോഹ: ഖത്തറും പാകിസ്ഥാനും 20 വര്‍ഷം നീണ്ട കരാറില്‍ ഒപ്പുവെച്ചു എല്‍.എന്‍.ജി (ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്-) വിതരണവും വില്‍പ്പനയും സംബന്ധിച്ചുള്ള കരാറിലാണ് ഒപ്പുവെച്ചത്.

ഇസ്ലാമാബാദില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സി.ഇ.ഒ.യുമായ സാദ് ശെരിദ അല്‍ കാബി, ഖത്തര്‍ ഗ്യാസ് സി.ഇ.ഒ, ഖത്തര്‍ ഗ്യാസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, മുതിര്‍ന്ന ഖത്തര്‍ ഗ്യാസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഉന്നതതലസംഘത്തില്‍ ഉണ്ടായിരുന്നത്.

പ്രതിവര്‍ഷം 13 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം പാകിസ്ഥാന് നല്‍കും. വര്‍ഷന്തോറും വാതകത്തിന്റെ അളവ് 23 ലക്ഷമായി വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് കരാര്‍ ഒപ്പുവെച്ചത്. 2018ലാണ് ആദ്യ ചരക്കുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക വിതരണ കമ്പനികളിലൊന്നായ ഖത്തര്‍ ഗ്യാസ്-2 പാക്കിസ്ഥാനുള്ള വാതകം വിതരണം ചെയ്യുന്നത്.