കാത്തിരിപ്പ് വെറുതെയായി; ജിതേഷന് ഹൃദയമെത്തില്ല

single-img
3 October 2016

jithesh

എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ കാത്തുകിടക്കുന്ന തൃപ്പൂണിത്തുറ സ്വദേശി ജിതേഷിന്റെ കാത്തിരിപ്പ് വെറുതെയായി. ജിതേഷിന് വേണ്ടി തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കാന്‍ തീരുമാനിച്ച നിര്‍മ്മലിന്റെ ഹൃദയം അവസാന നിമിഷം വേണ്ടന്ന് തീരുമാനിച്ചു.

നിര്‍മ്മലിന്റെ ഹൃദയം ജിതേഷിന് അനുയോജ്യമാണെന്ന് സ്ഥിതികരിച്ചതിനാല്‍ ഹൃദയമെടുക്കാനുള്ള കൃമീകരണങ്ങല്‍ ലിസി ആശുപത്രിയില്‍ നിന്നും തുടങ്ങിയിരുന്നു ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരിലെത്തി പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിക്കാനായിരുന്നു തീരുമാനം.

തുടര്‍ന്ന് നിര്‍മ്മലിനെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഹൃദയം അനുയോജ്യമല്ലാന്നു കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ശാസ്ത്രക്രിയ നടത്താനവില്ലാന്നു മനസിലായതോടെ ഡോക്ടര്‍മാര്‍ ആ ശ്രമം ഉപേക്ഷിച്ചു.