ഇരു മതവിഭാഗങ്ങളുടെ ചടങ്ങുകള്‍ക്കിടയില്‍ സംഘര്‍ഷം

single-img
3 October 2016

gujarat-7591

വഡോദര: നവരാത്രി, മുഹറം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇരു മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം. വഡോദര പ്രാദേശത്തുള്ള മുസ്ലീങ്ങള്‍ നടത്തിയ താസിയ ചടങ്ങുകള്‍ക്കിടെയാണ് കല്ലേറുണ്ടായത്.

ഫത്തേപ്പുരയിലെ കൊയാലി ഫാലിയയ്ക്കു സമീപത്തുവെച്ചായിരുന്നു സംഭവം. പ്രകോപനമുണ്ടായത് കൊണ്ടാണ് ആക്രമണം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കല്ലേറുണ്ടായതിനു ശേഷം ഇരുമതവിഭാഗങ്ങളും നേര്‍ക്കുനേര്‍ വരികയും ആക്രമിക്കുകയുമായിരുന്നു.

താസിയ ആചാരം ഹിന്ദുക്കളുടെ വീടിനു സമീപത്തുകൂടി കടന്നുപോകുന്നതിനിടെ രാത്രി 10.30 ഓടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പൊലീസ് പറയുന്നത്. താസിയ ചടങ്ങിനുനേരെ ഏതോ അക്രമി ഇഷ്ടിക എറിയുകയായിരുന്നു. കനത്ത മഴ ഉണ്ടായിരുന്നതിനാലും പോലീസ് തക്കസമയത്ത് ഇടപെട്ടതും കാരണം ആള്‍ക്കൂട്ടം പിരിഞ്ഞുപോകുകയും സംഘര്‍ഷം നിയന്ത്രിക്കാനും സാധിച്ചു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. താസിയ ആചാരം നടത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുകയും അനുമതിയില്ലെങ്കില്‍ നിയമലംഘനത്തിന് കേസെടുക്കുകയും ചെയ്യുമെന്നും പൊലീസ് കമ്മീഷണര്‍ ഇ. രാധാകൃഷ്ണന്‍ പറഞ്ഞു.