ഐഎസ് ബന്ധം: തൊടുപുഴ സ്വദേശിയെ തിരുനെല്‍വേലിയില്‍ നിന്നും പിടികൂടി

single-img
3 October 2016

isis

ഇന്നലെ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ആറ് പേര്‍ പിടിയിലായതിന് പിന്നാലെ ഐഎസ് ബന്ധമുള്ള മലയാളിയും തിരുനെല്‍വേലിയില്‍ അറസ്റ്റിലായി. തൊടുപുഴ സ്വദേശിയായ യുവാവാണ്‌ എന്‍ഐഎ സംഘത്തിന്റെ പിടിയിലായത്.

കനകമലയില്‍ ഇന്നലെ നടന്ന റെയ്ഡില്‍ പിടിയിലായ സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് സംശയിക്കുന്നത്. പന്ത്രണ്ട് പേരാണ് ഈ സംഘത്തിലുള്ളതെന്ന് എന്‍ഐഎയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ബാക്കിയുള്ള രാജ്യത്തിന് പുറത്താണെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇന്നലെ പിടിയിലായവരെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കേന്ദ്രത്തിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക.

ഇവര്‍ ആയുധങ്ങള്‍ ശേഖരിച്ചും പരിശീലനം നടത്തിയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുന്നുവെന്ന വിശ്വസനീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മാസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് പിടിയിലായത്.

കേരളത്തില്‍ നിന്നും കാണാതായ 21 യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള തുടരന്വേഷണമാണ് ഇപ്പോഴത്തെ അറസ്റ്റിന് വഴിതെളിച്ചത്.