പാരീസ് ഹോട്ടല്‍ മുറിയില്‍ കിം കര്‍ദാഷിയനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്ന് വാര്‍ത്ത

single-img
3 October 2016

kim-kardashian-west_650x400_71475470018

ലേസ്ആഞ്ചല്‍സ്: മോഷണ ശ്രമത്തിനിടെ ഹോളീവുഡ് നടിയും ടെലിവിഷന്‍ താരവുമായ കിം കര്‍ദാഷിയനെ പാരീസിലെ ഹോട്ടല്‍ മുറിയില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. അവരുടെ പ്രതിനിധിയാണ് പോലീസിനോട് വിവരം പറഞ്ഞത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

നടിക്ക് നേരെ തോക്ക് ചുണ്ടിയെങ്കിലും ശാരീരികമായി അപകടം ഒന്നും സംഭവിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍് കൂടുതല്‍ വിവരങ്ങളെന്നും പുറത്ത് വിട്ടിട്ടില്ല. 35കാരിയായ കര്‍ദാഷിയന്റെ ഭര്‍ത്താവ് കാനി വെസ്റ്റ് ഈ സമയം ന്യൂയോര്‍ക്കിലെ മെഡോസ് മ്യൂസിക് ആന്‍ഡ് ആര്‍ട്ട്സ് ഫെസ്റ്റിവല്‍ പ്രകടനം നടത്തുകയായിരുന്നു. ആകസ്മികമായി പരിപാടി നിര്‍ത്തിയ അദ്ദേഹം തനിക്ക് ചില കുടുംബ ആവശ്യങ്ങളുണ്ടെന്ന് അറിയിച്ച് ആരാധകരോട് മാപ്പ് ചോദിച്ചു. പാരിസിലെ ഗിവഞ്ജി ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനാണ് കര്‍ദാഷിയന്‍ ഇവിടെയെത്തിയത്. ഞായറാഴ്ച വൈകുന്നേരം അവര്‍ ഷോയില്‍ പങ്കെടുത്തിരുന്നു.

സീരിയല്‍ സെലിബ്രിറ്റികള്‍ക്ക് നേരെ അതിക്രമം നടത്തുന്ന ഒരാള്‍ കഴിഞ്ഞയാഴ്ച കര്‍ദാഷിയനെ ഒരു ഭക്ഷണശാലയിലേക്ക് കയറുന്നതിനിടെ കടന്നാക്രമിച്ചിരുന്നു. 2014ലും പാരിസിലെ ഫാഷന്‍ ഷോയ്ക്കിടെ ഇവര്‍ക്കെതിരെ ആക്രമണമുണ്ടാകുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2014ല്‍ ഫ്‌ളോറന്‍സില്‍ വച്ച് വിവാഹിതരാകുന്നതിന് മുമ്പ് കര്‍ദാഷിയനും ഭര്‍ത്താവും പതിവായി അവധിക്കാലം ചിലവഴിക്കാന്‍ തിരഞ്ഞെടുത്തിരുന്ന പ്രിയപ്പെട്ട സ്ഥലമാണ് പാരിസ്.

അതേസമയം ഇവരുടെ മൂന്ന് വയസുള്ള മകളും 10 മാസം പ്രായമുള്ള മകനും സംഭവസമയത്ത് ഹോട്ടല്‍ മുറിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നോയെന്ന് വ്യക്തമല്ല.