ജനശതാബ്ദി എക്‌സ്പ്രസ് ഏറനാടിലെ യാത്രക്കാര്‍ തടഞ്ഞു

single-img
3 October 2016

eranad

തുറവൂര്‍: പ്രതിഷേധം ആളി കത്തിയപ്പോള്‍ യാത്രക്കാര്‍ തന്നെ രംഗത്തെത്തി. ആലപ്പുഴ തുറവൂര്‍ സേറ്റഷനില്‍ വെച്ച് ഏറനാട് എക്സ്പ്രസ്സ് പിടിച്ചിട്ട് ജനശതാബ്ദി കടത്തി വിടുന്നതില്‍ പ്രതിഷേധിച്ച് ഏറനാട് എക്സ്പ്രസ്സിലെ യാത്രക്കാര്‍ ജനശതാബ്ദി എക്സ്പ്രസ്സ് തടഞ്ഞു.

തിരുവനന്തപുരത്തു നിന്നു പുലര്‍ച്ചെ 3.35നാണ് ഏറനാട് പുറപ്പെടുന്നത്. എന്നാല്‍ ആറു മണിക്ക് പുറപ്പെടുന്ന ജനശതാബ്ദിക്ക് കടന്നു പോകാനായി ഏറനാട് മണിക്കൂറുകളോളം പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ഇന്ന് ഒന്നര മണിക്കൂര്‍ വൈകിയാണ് ഏറനാട് എക്സ്പ്രസ്സ് ചേര്‍ത്തലയില്‍ എത്തിയത്. ജനശതാബ്ദിയും അരമണിക്കൂര്‍ വൈകിയാണ് ഓടിയത്. പാളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതാണ് ട്രെയിനുകള്‍ വൈകിയോടാന്‍ കാരണം.

ഏറനാട് എക്സപ്രസ്സിലെ യാതക്കാര്‍ക്ക് കയറാനായി തുറവൂരില്‍ ഒരു മിനിറ്റ് ജനശതാബ്ദി നിര്‍ത്തിയിരുന്നു. എന്നാല്‍ യാത്രക്കാര്‍ അത് ഉപയോഗിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്.