ബാരമുള്ള ആക്രമണം: പരിക്കേറ്റ ജവാന്‍ അപകാടവസ്ഥ തരണം ചെയ്തു; സ്ഥിതിഗതികള്‍ ശാന്തം

single-img
3 October 2016

killed-injured39658

ഇന്നലെ അര്‍ദ്ധരാത്രിയോടെ ജമ്മുകാശ്മീരിലെ ബാരമുള്ളയിലെ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ അപടക നില തരണം ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ എത്തവ സ്വദേശി നിതിന്‍ ആണ് അപകടനില തരണം ചെയ്തത്.

ഉറു ആക്രമണത്തിന് പിന്നാലെയാണ് ബാരമുള്ളയിലും ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്കും ഒരു ബിഎസ്എഫ് ജവാനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകര സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തില്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം വെടിവയ്പ്പ് അവസാനിച്ചതായും സ്ഥിതിഗതികള്‍ ശാന്തമായതായുമാണ് അറിയുന്നത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിതിഗതികളെക്കുറിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. ബാരമുള്ളയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരെ ഇന്നലെ രാത്രി പത്തരയോടെയാണ് വന്‍വെടിവയ്പ്പുണ്ടായത്. ചാവേര്‍ സംഘത്തില്‍ ആറുപേരുണ്ടായിരുന്നെന്നാണ് നിഗമനം. രണ്ട് മണിക്കൂറിലേറെ നീണ്ട വെടിവയ്പ്പിനൊടുവിലാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ക്യാംപിന്റെ രണ്ട് വശത്തുനിന്നും ഗ്രനേഡുകള്‍ എറിഞ്ഞാണ് ഭീകരര്‍ ആക്രമണം ആരംഭിച്ചത്.

അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സൈനികരും സര്‍വ്വസജ്ജരായിരുന്നു ഉടന്‍ തന്നെ തിരിച്ചടിക്കുകയും സ്ഥിതിഗതികള്‍ ശാന്തമാക്കുകയുമായിരുന്നു. ഭീകരര്‍ക്ക് ക്യാംപിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ല. പിന്നീട് അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റിന് നേരെയും ആക്രമണമുണ്ടായി.