ഗുജറാത്ത് തീരത്തിനടുത്ത് പാകിസ്ഥാന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍

single-img
2 October 2016

coast_guard_3031242f

അഹമ്മദാബാദ്: ഒന്‍പത് ജീവനക്കാരുമായി പോവുകയായിരുന്ന പാകിസ്ഥാന്‍ ബോട്ട് ഞായറാഴ്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടില്‍ യാത്ര ചെയ്തിരുന്നവരെ അറസ്റ്റ് ചെയ്തു. ഒന്‍പത് കോടി വില വരുന്ന സമുദ്ര പവാക്ക് എന്ന ബോട്ടാണ് പിടിയിലായത്. ബോട്ടിലുള്ളവര്‍ മത്സ്യത്തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം.

അടുത്തിടെ പാക് മാരിടൈം അധികൃതര്‍ ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും ഒരു ബോട്ടും പിടി കൂടിയിരുന്നു. മത്സ്യത്തൊഴിലാളികളായ 465 ഗുജറാത്തി സ്വദേശികള്‍ ഇപ്പോഴും പാകിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. പലപ്പോഴും ഇന്ത്യാ പാകിസ്ഥാന്‍ തീരദേശ ഏജന്‍സികള്‍ അതിര്‍ത്തി മുറിച്ചു കടക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കാറുണ്ട്.