രാജ്യത്തെ ഏറ്റവും വലിയ സ്പെക്ട്രം ലേലത്തിന് തുടക്കം; ആദ്യദിനം ലഭിച്ചത് 53,531 കോടി രൂപ

single-img
2 October 2016

29_spectrum_1736434f

ന്യൂഡല്‍ഹി: ഇന്നലെ തുടങ്ങിയ രാജ്യത്തെ ഏറ്റവും വലിയ സ്‌പെക്ട്രം ലേലത്തില്‍ ആദ്യ ദിനം ലഭിച്ചത് 53,531 കോടി രൂപ. ഏഴു ബ്രാന്‍ഡുകളിലായി അഞ്ചു റൗണ്ടുകളിലാണ് ലേലം നടന്നത്.

ഇതിനു മുമ്പു 2ജി സ്പെക്ട്രം എന്നറിയപ്പെട്ട 1800 മെഗാ ഹെട്സ് ഫ്രീക്വന്‍സിയിലാണ് കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഈ ഫീക്വന്‍സിയില്‍ ഇപ്പോള്‍ 2ജി യോടൊപ്പം 4ജി സേവനങ്ങളും ലഭ്യമാക്കും. 700 മെഗാ ഹെട്‌സും 900 മെഗാ ഹെട്‌സും ഒഴികെയുള്ള എല്ലാ ഫ്രീക്വന്‍സികളിലും ടെലികോം കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായിട്ടാണ് പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഐഡിയയും വോഡഫോണുമാണ് 4 ജി സേവനങ്ങള്‍ക്കായി ലേലത്തിന് മുന്നില്‍ നില്‍ക്കുന്നത്. എയര്‍ടെല്‍, റിലയന്‍സ് ജിയോ, ആര്‍കോം എന്നി കമ്പനികള്‍ക്ക് നേരത്തെ പല സര്‍ക്കിളുകളിലും 4 ജി സേവനം ഉണ്ട്.