അഭിഭാഷക-മാധ്യമപ്രവര്‍ത്തക പ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും

single-img
2 October 2016

advocates-journos
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചു. ജനങ്ങളോട് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും കോടതികളില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്തന്റെയും അന്തരീക്ഷമുണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഒന്നിച്ച് നിന്നാല്‍ മാത്രമേ നല്ല സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.