ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് തമിഴ്നാട് ഗവര്‍ണര്‍

single-img
2 October 2016

tamil-nadu-chief-minister-jayalalithaa_650x400_41464177079
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചെന്നും ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്നും തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍റാവു. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്.

അരമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ട ഗവര്‍ണറോട് ആശുപത്രി മേധാവി ഡോക്ടര്‍ പ്രതാപ് റെഡ്ഡി മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് വിശദീകരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11-ാം ദിവസവും അവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എ.ഐ.എ.ഡി.എം.കെയും തമിഴ്‌നാട് ഗവര്‍ണറും രംഗത്തെത്തിയത്. ജയലളിത സുഖം പ്രാപിച്ചു വരുന്നതായും ചിത്രം പുറത്ത് വിടേണ്ട ആവശ്യമില്ലെന്നും ആരോഗ്യ സ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നും പാര്‍ട്ടി വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണറുടെ ഓഫീസ് പിന്നീട് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ശനിയാഴ്ച അപ്പോളോ ആശുപത്രിയിലെത്തിയ എ.ഐ.എ.ഡി.എം.കെ. സീനിയര്‍ നേതാവ് പന്റുട്ടി രാമചന്ദ്രനും മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ചു.