പഞ്ചാബിലെ ഗ്രാമത്തില്‍ മോദിക്കുള്ള ഉറുദു സന്ദേശവുമായി ബലൂണുകള്‍

single-img
1 October 2016

modi-3

ഗുര്‍ദാസ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള സന്ദേശവുമായി രണ്ടു ബലൂണുകള്‍ കണ്ടെത്തി. ഉറുദുവിലാണ് സന്ദേശം എഴുതിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഭീകരാക്രമണം നടന്ന പഞ്ചാബിലെ ദീനാനഗറിലെ ഗേസല്‍ ഗ്രാമത്തില്‍ നിന്നാണ് ബലൂണ്‍ കിട്ടിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ബലൂണില്‍ ഒരു പേപ്പര്‍ കഷ്ണത്തില്‍ ഉറുദുവിലാണ് സന്ദേശം എഴുതിയിരിക്കുന്നത്. ‘മോദിജി, ശക്തമായ ആയുധങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇസ്ലാം സിന്ദാബാദ്.’എന്നാണ് സന്ദേശം. ഗ്രാമവാസിയായ ഒരാളാണ് ബലൂണുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ജുലൈയില്‍ ദിനാനഗറിനടുത്തുള്ള ചന്ദേ ചക് ഗ്രാമത്തില്‍ നിന്നും ബലൂണുകള്‍ കണ്ടെടുത്തിരുന്നു. ഞാന്‍ പാക്സ്താനെ സ്നേഹിക്കുന്നു എന്നായിരുന്നു ബലൂണുകളില്‍ കുറിച്ചിട്ടുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ദിനാനഗറിലെ,പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകും സുരക്ഷാ ഉദ്യോഗസ്ഥരുടെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അന്ന് തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു. ഇതിന് അടുത്ത ദിവസങ്ങളിലായാണ് ബലൂണുകള്‍ പ്രത്യക്ഷപ്പെട്ടത്.