ഇന്ത്യന്‍ ചാനുകള്‍ക്കും നെറ്റ്‌വര്‍ക്ക് വിതരണക്കാര്‍ക്കും നിരോധനം ഏര്‍പ്പെടുത്തി പാകിസ്ഥാന്‍

single-img
1 October 2016

pemra

ഇസ്ലാമാബാദ്: ഒക്ടോബര്‍ 15 മുതല്‍ ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്കും നെറ്റ്വര്‍ക്ക് വിതരണക്കാര്‍ക്കും പാകിസ്ഥാനില്‍ കര്‍ശനമായി നിരോധനം ഏര്‍പ്പെടുത്തി. പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി(പി.ഇ.എം.ആര്‍.എ)യാണ് രാജ്യവ്യാപകമായി എല്ലാ ഇന്ത്യന്‍ ചാനലുകളും നിരോധിച്ചത്. പി.ഇ.എം.ആര്‍.എ ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കി.

പാക്ക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെയും സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പിന്മാറിയതിന്റെയും പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച പാക്ക് സിനിമാ താരങ്ങള്‍ക്ക് ചലച്ചിത്രനിര്‍മ്മാതാക്കളുടെ സംഘടന ഇന്ത്യയില്‍ അഭിനയിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനത്തിന് പാക്ക് തിയേറ്റര്‍ ഉടമകളും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.