ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

single-img
1 October 2016

govindhacha_822690f

തിരുവനന്തപുരം : സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിഷിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

വിജിലന്‍സ് ഡയറക്ടറും സംസ്ഥാന പോലീസ് മേധാവിയും ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്റെ ജുഡീഷ്യല്‍ അംഗം പി മോഹമദാസ് ഉത്തരവിട്ടു. അതേസമയം സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റിലെ സുരക്ഷാവീഴ്ചയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മകളെ നഷ്ടപ്പെട്ട സൗമ്യയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കേണ്ടതാണെന്നും ഈ ഉത്തരവില്‍ പറയുന്നു.

ഗോവിന്ദച്ചാമിക്ക് മുംബൈ ആസ്ഥാനമായുള്ള മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ആളൂര്‍ ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരാണ് ഇയാള്‍ക്ക് വേണ്ടി പണം മുടക്കിയതെന്നും ലഹരിമരുന്ന് കേസില്‍ മുംബൈയില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശികളായി ഈ കേസുമായി തന്നെ സമീപിച്ചതെന്നും ആളൂര്‍ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.