പാകിസ്ഥാനികളെല്ലാം നവാസ് ഷെരീഫിനെ പോലെയല്ലെന്ന് ഇമ്രാന്‍ ഖാന്‍

single-img
1 October 2016

Nawaz Sharif, Imran Khan

ന്യൂഡല്‍ഹി: പാകിസ്ഥാനികളെല്ലാം പ്രധാനമന്ത്രി നവാസ് ഫെരീഫിനെ പോലെയല്ലെന്ന് രാഷ്ട്രീയ നേതാവും പാക് ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ ഖാന്‍. ഉറി ആക്രമണത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ രാജ്യം ഒറ്റക്കെട്ടാണ്, പക്ഷെ എല്ലാവരും നവാസ് ഷെരീഫിനെ പോലെയല്ല. തെഹ്രീക് ഇന്‍സാഫ് നോതാവായ ഇമ്രാന്‍ ഇന്നലെ റാന്‍വിന്‍ഡ് പട്ടണത്തില്‍ വെച്ചു നടന്ന റാലിയിലാണ് ഇക്കാര്യം പറഞ്ഞത്. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതും ഇന്ത്യയുടെ മിന്നലാക്രമണവും ലക്ഷ്യമാക്കിയാണ് നവാസിനെതിരെ ഇമ്രാന്‍ വിമര്‍ശനം ഉന്നയിച്ചത്. നവാസ് ഷെരീഫിന് പണത്തോട് വലിയ ആര്‍ത്തിയാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ മനസില്ലാമനസോടെയാണ് നവാസ് കാശ്മീര്‍ അനുകൂല പ്രസംഗം നടത്തിയതെന്നും നവാസ് ആരോപിച്ചു.

നവാസ് ഷെരീഫിന് ആ പ്രസംഗത്തിന്റെ ആവശ്യമില്ലായിരുന്നെന്ന് നരേന്ദ്ര മോഡി പറഞ്ഞിരുന്നെങ്കിലും കരസേന മേധാവി ജനറല്‍ റഷീല്‍ ഷരീഫിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹം അത് ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് സമാധാനത്തിന്റെ പ്രതീകമായ ഒലീവ് ശിഖരം വാഗ്ദാനം ചെയ്ത ഇമ്രാന്‍ ഖാന്‍ പാക് ജനത സമാധാനവും ഇന്ത്യയുമായുള്ള സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധം ഒന്നിനുമൊരു പരിഹാരമല്ലെന്നും മോഡി ആഗ്രഹിക്കുന്നെങ്കില്‍ തങ്ങള്‍ സൗഹൃദത്തിന് തയ്യാറാണെന്നും വ്യക്തമാക്കി.

അതേസമയം പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയപ്പോള്‍ ഇത്തരം പ്രകോപനങ്ങളുണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് താന്‍ നവാസ് ഷെരീഫിന് കാണിച്ചുകൊടുക്കാം എന്നാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.