ഇന്ത്യന്‍ യുദ്ധവിമാനം എഫ്. 16 പാകിസ്ഥാന്റെ ആകാശത്തുകൂടി പറന്നെന്ന് പാക്ക് മാധ്യമ പ്രവര്‍ത്തകന്റെ വ്യാജ ട്വീറ്റ്
23 September 2016
ന്യുഡല്‍ഹി: ഇന്ത്യന്‍ യുദ്ധവിമാനമായ എഫ് 16 പാകിസ്ഥാനിലെ ഇസ്ലാമാബാദിന്റെ ആകാശത്തുകൂടി പറന്നതായി പാക്ക് മാധ്യമപ്രവര്‍ത്തകന്റെ വ്യാജ ട്വീറ്റ്. ജിയോ ടി.വിയുടെ ഹമീദ് മിര്‍ ആണ് വാര്‍ത്ത ട്വീറ്റ് ചെയ്തത് യുദ്ധ ഭീതി പരന്നതോടെ പാകിസ്താന് ജനതയും സൈന്യവും ഒരു യുദ്ധത്തിനു സജ്ജമാണോ എന്നറിയാന്‍ വേണ്ടി ഇട്ടതാണ് ആരും ഭയക്കേണ്ട എന്ന് രണ്ടാമത്തെ ട്വീറ്റ് ഇട്ടു.
ഉറി ഭീകരാക്രമണത്തിന്റെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളില്‍ ഭീതി പരത്തിക്കൊണ്ട് ട്വീറ്റ് വന്നത്. മാധ്യമ പ്രവര്ത്തകന് എതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.
F-16 planes flying at 10:20 pm over Islamabad
— Hamid Mir (@HamidMirPAK) September 22, 2016