വിമാനതാവളത്തില്‍ പോയി കാപ്പി കുടിച്ചിട്ട് ബില്ലു കണ്ടാല്‍ ആരുമെന്ന് ഞെട്ടും. രണ്ട് കട്ടന്‍കാപ്പിക്കും രണ്ട് പഫ്സിനും 680 രൂപ; ബില്ല് കണ്ട് അന്തം വിട്ടത് മലയാളത്തിലെ യുവനടി അനുശ്രീ
23 September 2016
തിരുവനന്തപുരം:വിമാനതാവളത്തില്‍ നിന്നും കാപ്പി കുടിച്ച് യുവനടി അനുശ്രീ ബില്ലു കണ്ടപ്പോള്‍ ഒന്നു ഞെട്ടി. കാരണം പഫ്സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്സിനും രണ്ട് കാപ്പിക്കും കൂടി വില 680 രൂപ. വിലകേട്ടാല്‍ ആരുമെന്ന് ഞെട്ടുമെന്നത് സത്യം.അതാണ് ഇവിടെ നടിക്കും സംഭവിച്ചത്. ഇത്തരം കഴുത്തറപ്പന്‍ വില വേറെ എവിടെയുമല്ല, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.
ഇന്ന് രാവിലെ വിമാന താവാളത്തില്‍ നിന്നും രണ്ടു പപ്സിനും ചായക്കും അമിത വിലയാണ് ഈടാക്കിയതെന്നും അനുശീ തന്റെ ഫെയ്സ് ബുക്കിലുടെയാണ് പറഞ്ഞത്. ബില്ലിന്റെ ഫോട്ടേയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികാരപ്പെട്ടവര്‍ ഇത് ശ്രദ്ധിക്കണമെന്നും ഇതിനെതിരെ നടപടി കൈക്കൊള്ളുമെന്നുമുള്ള പ്രതീക്ഷയിലാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.