പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതിനെ പറ്റി സൂചന നല്‍കി ഇന്ത്യ

single-img
23 September 2016

1451680220-1413ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതിനെ പറ്റി ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് സൂചന നല്‍കി.

1960 സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ബിയാസ്, രവി, സത്‌ലജ്, സിന്ധു, ചെനാബ്, ഝലം നദികളിലെ ജലം സംബന്ധിച്ച് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ആവശ്യത്തിനു വെള്ളം ലഭിക്കുന്നില്ലെന്നു കാട്ടി പാക്കിസ്ഥാന്‍ പലതവണ രാജ്യാന്തര ആര്‍ബിട്രേഷനു പോയിട്ടുണ്ട്.

കരാറിന്‍റെ ആമുഖത്തില്‍ത്തന്നെ ‘നല്ലതിനുവേണ്ടിയുള്ള’ കരാറാണിതെന്നു വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഈ കരാറില്‍നിന്ന് ഇന്ത്യ പിന്നാക്കം പോകുമോ എന്നകാര്യത്തില്‍ വികാസ് സ്വരൂപ് കൂടുതല്‍ വിശദീകരിച്ചില്ല.
അതേസമയം, നേരത്തേതന്നെ കരാര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നതായും സ്വരൂപ് കൂട്ടിച്ചേര്‍ത്തു.
നിരവധി തവണ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും പാകിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ തടസ്സപെടുതിയിട്ടില്ല. കരാര്‍ റദ്ദായാല്‍ പാകിസ്ഥാനെ അത് ഗുരുതരമായി ബാധിക്കും.