അമിതവേഗത്തില്‍ വന്ന കാര്‍ ഒരാളെ ഇടിച്ച് തെറിപ്പിച്ചു, മൃതശരീരവും കൊണ്ട് കാര്‍ സഞ്ചരിച്ചത് 3 കിലോമീറ്റര്‍

single-img
21 September 2016

telangana-mahbubnagar_650x400_51474431808
മെഹബൂബ് നഗറില്‍ അമിതവേഗത്തില്‍ വന്ന കാര്‍ ഒരാളെ ഇടിച്ച് തെറിപ്പിക്കുകയും അയാളെയും കൊണ്ട് 3 കിലോ മീറ്റര്‍ സഞ്ചരിക്കുകയും ചെയ്തു.തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. ശ്രീനിവാസുലു(38)ാണ് അപകടത്തില്‍ മരണപ്പെട്ടത്.

.രാജശ്രീ റെഡ്ഡി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത് എന്നതാണ് റിപ്പോര്‍ട്ട്.ഇദ്ദേഹം കൂലിപ്പണിക്കാരനാണ്. 8.30 യോടടുത്ത് ബസ്‌സ്‌ററാന്റിനടുത്ത് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം നടന്നത്.അമിതവേഗത്തില്‍ വന്ന ഷെവര്‍ലെറ്റ് കാര്‍ കറുനോളില്‍ വെച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അമിതവേഗത്തിനു പകരം പതുക്കെയാണു വന്നതെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു.ഈ ചുവന്ന കാര്‍ തിരിച്ചറിഞ്ഞ് പോലീസിനെ അറിയിച്ചത് ബൈക്ക് യാത്രക്കാരാണ്. മോട്ടോര്‍വാഹനത്തിലെ ചില്ലില്‍ തെറിച്ച രക്തം കാണ്ടതു കൊണ്ടാണ് വിവരമറിയിച്ചത്.മൃതശരീരം കാറിലുണ്ടെന്നു അറിയാതെയാണ് ഇദ്ദേഹം വാഹനം ഓടിച്ചത്.
തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞു വെച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഹൈദരാബാദിലെ വ്യവസായിയായ കിസ്മതി ചന്ദ്രകലയുടെതാണ് കണ്ടെത്തിയ കാര്‍.്‌ഹൈദരാബാദിനടുത്തേക്ക് മൃതശരീരവും വലിച്ച് കൊണ്ട് ഒരു വാഹനം പോകുന്നു എന്നാണ് പോലീസിനു ആദ്യം കിട്ടിയ വിവരം.