പാക്കിസ്ഥാനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു.

single-img
21 September 2016

obliterating-terrorism-in-pakistan-hinges-on-state-fulfilling-its-pledge-1454069531-1848വാഷിംഗ്‌ടണ്‍: പാക്കിസ്ഥാനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്നു വിശേഷിപ്പിച്ചുള്ള ബിൽ യുഎസ് യുഎസ് കോൺഗ്രസിൽ. പാക്കിസ്ഥാൻ സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസം ഡെസിഗ്‌നേഷൻ ആക്ട് (എച്ച്ആർ6069) നിലവിൽ കൊണ്ടുവരുന്നതിനു മുന്നോടിയായിട്ടാണ് ബിൽ അവതരിപ്പിച്ചത്. യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ നാല് മാസങ്ങള്‍ക്കകം ബില്‍ നിലവില്‍ വരും.

ടെക്സാസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗവും ഭീകരവിരുദ്ധ സബ്കമ്മിറ്റി ചെയർനുമായ ടെഡ് പോയും കലിഫോർണിയയിൽനിന്നുള്ള ഡാന റോഹ്രബച്ചറുമാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യാന്തര തലത്തിൽ ഭീകരവാദത്തിന് പാക്കിസ്ഥാൻ പിന്തുണ നൽകിയോ ഇല്ലയോ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് യുഎസ് പ്രസിഡന്റ് മൂന്നു മാസങ്ങള്‍ക്കകം നൽകണം. ഇതിൽ തുടരന്വേഷണം നടത്തിയുള്ള റിപ്പോർട്ട് അടുത്ത ഒരു മാസത്തിനുള്ളില്‍ സ്റ്റേറ്റ് സെക്രട്ടറി നൽകണം.
പാക്കിസ്ഥാൻ ഭീകരവാദം പ്രോൽസാഹിപ്പിക്കുന്നില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കണം

പാക്കിസ്ഥാൻ സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസം ഡെസിഗ്‌നേഷൻ ആക്ട് എന്ന് പേരിട്ടേക്കുന്ന ബില്ലില്‍ തീവ്രവാദ നിലപാടില്‍ പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നും ഒസാമ ബില്‍ ലാദനെ ഒളിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ പാകിസ്ഥാന്റെ ശരിയായ നിലപാടാണ് വ്യക്തമാകിയതെന്നും ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാന് യുഎസ് നൽകിവരുന്ന സഹായങ്ങളെല്ലാം നിർത്തേണ്ട സമയമായിരിക്കുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന വിശേഷണം അവർക്കും ചാർത്തിക്കൊടുക്കണമെന്നും പോ പറഞ്ഞു.