ഭിന്നലിംഗക്കാരെ ആണ്‍ വേശ്യകള്‍ എന്ന് ചിത്രീകരിച്ചു ഫയറില്‍ ലേഖനം : നിയമ നടപടികളുമായി ശീതള്‍ ശ്യാം.

single-img
21 September 2016

ഭിന്നലിംഗക്കാരെ ആണ്‍ വേശ്യകള്‍ എന്ന് ചിത്രീകരിക്കുകയും ഇപ്പോഴും തങ്ങള്‍ വേശ്യാവൃത്തിയില്‍ കഴിയുന്നു എന്നും പറഞ്ഞു ഫയറില്‍ വന്ന ലേഖനത്തിനെതിരെ ശീതള്‍ ശ്യാം. ഇതില്‍ നടത്തിയിരിക്കുന്ന അഭിമുഖം ഒരു തട്ടികൂട്ട് അഭിമുഖമാണെന്നും അതില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ അവരുടെ ആരുടേയും അനുവാദത്തോടെ അല്ല . ആ ചിത്രങ്ങളില്‍ കാണുന്ന സൂര്യയും സീമന്തും പോലെയുള്ളവര്‍ ഇത് അറിഞ്ഞിട്ടില്ല എന്നും ശീതള്‍ ഇ- വാര്‍ത്തയോട് പറഞ്ഞു. സെലിബ്രിറ്റികളെ പറ്റി ഗോസ്സിപ്പുകള്‍ വരുന്ന ഒരു മാസികയാണ് ഇത് ഇത് ഇപ്പോഴും ഒരു അശ്ലീല മാഗസിന്‍ എന്ന് തന്നെയാണ് അറിയപെടുന്നത്. ഞങ്ങള്‍ ആരും സെലിബ്രിട്ടികള്‍ ഒന്നും അല്ല. സാധാരണക്കാരാണ് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ എന്നും ശീതള്‍ പറഞ്ഞു.

കൌതുകകരമായ മറ്റൊരു കാര്യമാണ് സ്ത്രീകൾ, കുട്ടികക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ രേഖപ്പെടുത്തിയത് എന്ന ലേബലില്‍ ഇറങ്ങുന്ന മാസികയാണ് ഫയര്‍ എന്നുള്ളത്.

ശീതള്‍ ശ്യാം തന്റെ ഫേസ്ബുക്കില്‍ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്

തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഈ ലേഖനത്തിനെതിരെയും മാസികക്കെതിരെയും ഇന്ന് പരാതി നല്‍കാന്‍ പോകുകയാണ് ശീതള്‍ ശ്യാം