ന്യൂനപക്ഷങ്ങൾക്ക് അഫ്ഗാനിൽ സംവരണം;സിക്കുകാര്‍ക്കും ഹിന്ദുക്കള്‍ക്കും പാര്‍ലമെന്റില്‍ സംവരണം അഫ്ഗാന്‍ ഗവര്‍ണ്‍മെന്റ് അംഗീകരിച്ചു

single-img
21 September 2016

 


സിക്കുകാര്‍ക്കും ഹിന്ദുക്കള്‍ക്കും പാര്‍ലമെന്റില്‍ സംവരണം അംഗീകരിച്ചുകൊണ്ട് അഫ്ഗാന്‍ നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതില്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങളുടെ കരട് തീരുമാനം രാഷ്ട്രപതി അഷറഫ് ഖാനി കാബിനറ്റ് ചര്ച്ചയില്‍ അംഗീകരിച്ചു. തീരുമാനം അഫ്ഗാനിലെ ന്യൂനപക്ഷക്കാരെ പാര്‍ലമെന്റില്‍ അംഗങ്ങളാക്കുക എന്നാണ്. വാര്‍ത്ത ഔദോഗ്യമായി പരസ്യപ്പെടുത്തി രാഷ്ട്രപതിയുടെ പ്രതിനിധി പറഞ്ഞു .

ഇതെരു നിര്‍ണ്ണായകമായ തീരുമാനമായിരിക്കും അഫ്ഗാനിലെ വളര്‍ച്ചക്ക് ന്യൂനപക്ഷത്തിന്റെ സാന്നിധ്യമുണ്ടാവുകയെന്നത്. ഇതിനുമുന്‍പ് സിക്കുകാര്‍ നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും തഴയപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും അഫ്ഗാനിലെ സിക്കുകാര്‍ ഒരു ഔദോഗ്യാസ്ഥാനത്തിനായി കാത്തിരിക്കേണ്ടി വരില്ല. സമാനമായ തീരുമാനങ്ങളില്‍ അയവു വരുത്തുകയാണെങ്ങില്‍ കഴിഞ്ഞതെല്ലാം മാറി പാര്‍ലമെന്റിലേക്ക് അംഗീകൃതമായുള്ള പദവിയിലേക്ക് എത്തി ചേരാന്‍ കഴിയുമെന്ന് അഫ്ഗാന്‍ സിക്ക് പ്രവര്‍ത്തകനായ റൗള്‍ സിങ്ങ് പറഞ്ഞു.

മുന്‍രാഷ്രടപതിയായിരുന്ന ഹമീദ് കര്‍സായ് 2013 ല്‍ ഇതിനെ കുറിച്ച് പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു. അന്ന് കോടതി വിധി ഉറപ്പായ തീരുമാനം ആവശ്യപ്പെട്ടിരുന്നെങ്കിലും അതെല്ലാം ഇല്ലാതാവുകയായിരുന്നു. ഇതൊരു ഭരണഘടനപരമായ ഉടമ്പടിയായിരിക്കും. എങ്കിലും ഇതിനെ എതിര്‍ത്തുകൊണ്ട് പാര്‍ലമെന്റ്റില്‍ മറ്റെരു ഭേദഗതി കഴിഞ്ഞ മാസങ്ങളില്‍ നിന്നായി ഉണ്ടായിരുന്നു. സിങ്ങിന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ രണ്ടു വര്‍ത്തിനുള്ളില്‍ അഫ്ഗാനിലെ സിക്ക് വിഭാഗത്തിലെ ജനസംഖ്യ നിരക്കില്‍ സാരമായ കുറവു വന്നിട്ടുണ്ട്. എന്നാല്‍ ഇവരില്‍ അഫ്ഗാനിലെ 75 സിക്ക് കുടുംബങ്ങള്‍ ഇന്ത്യയില്‍ നിന്നും കുടിയേറി പാര്‍ത്തിരുന്നവരാണ.്