സ്വാശ്രയ മെഡിക്കല്‍,ഡെന്റല്‍ ഫീസ് വര്‍ദ്ധന: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അനിശ്ചിതകാല നിരാഹാരം തുടരുന്നു

single-img
21 September 2016

14449971_1265728636813331_5782735390821492157_n

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. മെരിറ്റ് സീറ്റിലെ ഫീസില്‍ 35 ശതമാനം വര്‍ദ്ധനവ് വരുത്തുകയും സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ കഴിയുന്ന അഞ്ച് ശതമാനം സീറ്റുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടി പിന്‍വലിക്കുക, ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് തയ്യാറാക്കിയ കരാര്‍ പൊളിച്ചെഴുതുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷുമാണ് ചൊവ്വഴ്ച വൈകുന്നേരം മുതല്‍ നിരാഹാരം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരം ഉദ്ഘാടനം ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇവരെ സന്ദര്‍ശിച്ചു.