വന്യജീവികളോടുള്ള സ്നേഹം മൂത്ത് വിവാഹ ദിനത്തില്‍ പെരുംപാമ്പിനെ കഴുത്തിലണിഞ്ഞു ദമ്പതികൾ

single-img
20 September 2016

389159ef00000578-0-image-m-12_1474281191866ചൈന : വന്യജീവികളോടുള്ള സ്നേഹം മൂത്ത് വിവാഹ ദിനത്തില്‍ പെരുംപാമ്പിനെ കഴുത്തിലണിഞ്ഞു ദമ്പതികള്‍. ചൈനയിലെ വൂ ജിയാന്‍ഫെംഗ് – ജിയാംഗ് ഷൂ ദമ്പതികളാണ് പെരുമ്പാമ്പിനെ കഴുത്തില്‍ അണിഞ്ഞു വാര്‍ത്ത സൃഷ്ടിച്ചത്. സെപ്തംബര്‍ 16ന് ജിലിന്‍ പ്രവിശ്യയിലായിരുന്നു ഇരുവരുടെയും വിവാഹാഘോഷം നടന്നത്. വന്യജീവി സ്‌നേഹികളാണ് വധുവും വരനും. 30 കിലോയും 15 കിലോയും ഭാരം വരുന്ന പെരുമ്പാമ്പുകളെയാണ് ഇരുവരും കഴുത്തില്‍ പരസ്പരം അണിയിച്ചത്. പെരുമ്പാമ്പുകളെ അണിഞ്ഞ ശേഷം ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു.

2015ല്‍ ജിലിന്‍ നഗരത്തില്‍ നിന്നാണ് ഈ രണ്ട് പെരുമ്പാമ്പുകളെയും വൂവിനും ഭാര്യക്കും ലഭിച്ചത്. രണ്ട് പാമ്പുകളെയും അരുമകളായാണ് ഇരുവരും വളര്‍ത്തിയിരുന്നത്. എന്നാല്‍ ചൈനയിലെ പൗരന്‍മാര്‍ക്ക് വന്യജീവികളെ വളര്‍ത്താനുള്ള അനുവാദമില്ല. സംഭവത്തെ തുടര്‍ന്ന് ഫോറസ്ട്രി പബ്ലിക് സെക്യൂരിറ്റി ബ്യൂറോ ഇവയെ കസ്റ്റഡിയിലെടുത്തു. പ്രാദേശിക വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് പാമ്പുകളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

 

https://www.youtube.com/watch?v=HQRrG6L-G9Y

എട്ടുകാലികള്‍, പലിക്കള്‍, പെരുമ്പാമ്പുകള്‍, പക്ഷികള്‍ എന്നിവയെയും ഇരുവരും വളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.