മാന്‍ഹാട്ടന്‍ ഭീകരാക്രമണത്തിന്റെ പ്രതിയെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്‍

single-img
20 September 2016

harinder-bains-who-helps-ny-police-nab-rahami_650x400_41474346421അമേരിക്കയിലെ മാന്‍ഹാട്ടന്‍ ഭീകരാക്രമണത്തിന്റെ സൂത്രസാധരല്‍ അഹമ്മദ് ഖാന്‍ റഹാമിനെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജനായ ഹരീന്ദര്‍ ബൊയ്ന്‍സ്.ശനിയാഴ്ച രാത്രിയാണ് മാന്‍ഹഡ്ഡിലെ തിരക്കേറിയ നഗരത്തില്‍ സ്‌ഫോടനമുണ്ടായത്.സംഭവത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബാറുടമയായ ഹരീന്ദര്‍ തന്റെ ബാറിനു മുന്നില്‍ കിടന്നുറങ്ങുന്നയാളെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് ടിവിയില്‍ കണ്ട ഭീകരനാണെന്ന് മനസ്സിലായത്.തുടര്‍ന്ന് ഹരീന്ദര്‍ പൊലീസിനു വിവരമറിയിച്ചു.പോലീസെത്തി കസ്‌ററഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസിനു നേരെ വെടിയുതിര്‍ത്തു.വെടിവെയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനു നെഞ്ചിനു വെടിയുതിര്‍ത്തു.പോലീസും തിരിച്ച് വെടിവെച്ചതോടെ പരിക്കേറ്റ ഭീകരനെ സ്‌ട്രെക്ചറിലാണ് പോലീസ് കൊണ്ടു പോയത്.

ഹരീന്ദര്‍ ഈ സംഭവത്തിനു ശേഷം ഹീറോയായിരിക്കുകയാണ്.എന്നാല്‍ യഥാര്‍ത്ഥ ഹീറോ സേനയാണെന്നാണ് ഹരീന്ദര്‍ പറഞ്ഞത്.അഫ്ഗാനിസ്ഥാനില്‍ ജനിച്ച് ഇപ്പോള്‍ അമേരിക്കന്‍ പൗരനായി ജീവിക്കുകയാണു അഹമ്മദ് ഖാന്‍ റഹാം.
സ്‌ഫോടനത്തെത്തുടര്‍ന്ന് സുരക്ഷസൈന്യവും അഗ്നിശമനാസൈന്യവും സംയുക്തമായി റോഡുകള്‍ അടച്ചിട്ടുരുന്നു.സമീപവാസികളെ സുരക്ഷിതമായ മററൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.