കാലികടത്തുകാരില്‍ നിന്നും പശുക്കളെ രക്ഷിയ്ക്കാൻ ആയുധവും അതിനുള്ള ലൈസൻസും വേണമെന്ന ആവശ്യവുമായി “ഗോ തീവ്രവാദികൾ”

single-img
20 September 2016

cow-story_647_060216094657

കാലികടത്തുകാരില്‍ നിന്നും ഗോക്കളെ രക്ഷിക്കാന്‍ ആയുധം വേണമെന്ന് ഗോരക്ഷാ പ്രവര്‍ത്തകര്‍. അതിനുള്ള അപേക്ഷയും കൊടുത്തു കാത്തിരിക്കുകയാണ് ഹരിയാന ഗര്‍ഗോണിലെ ഗോരക്ഷാ പ്രവര്‍ത്തകര്‍.

കാലി കടത്തുകാരില്‍ നിന്നും പശുക്കളെ രാത്രിയില്‍ രക്ഷിക്കുമ്പോള്‍ അവര്‍ തങ്ങളെ ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കാരുണ്ട് അതിനാല്‍ അതില്‍ നിന്നും സ്വയം രക്ഷ നേടാന്‍ വേണ്ടി ഗോ രക്ഷകരായ തങ്ങള്‍ക്കും ലൈസെന്‍സുള്ള ആയുധം വേണം എന്നാണു അവര്‍ ആവശ്യപ്പെടുന്നത്.

ഹരിയാന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം അവിച്ചു വിടുന്ന സാഹചര്യത്തിലാണ് ആയുധം അനുവദിക്കണമെന്ന ആവശ്യവുമായി ഗോസംരക്ഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഗോരക്ഷകരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഗുര്‍ഗോണ്‍ പോലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ വ്യക്തമാക്കി

വാഹനങ്ങളില്‍ നിന്ന് ഗോസംരക്ഷകര്‍ എന്ന വ്യാജേന പണം തട്ടുന്ന സംഘങ്ങള്‍ ഹരിയാനയില്‍ വ്യാകമാണ്.ഇതിനെതിരെ ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.അതിനു പിന്നാലെയാണ് ആയുധം കൈയ്യില്‍ വെയ്ക്കാന്‍ ലൈസന്‍സ് വേണമെന്ന വാദവുമായി ഇവര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

കുറെ നാള്‍ കൊണ്ടുള്ള തങ്ങളുടെ ആവശ്യമാണ് ആയുധവും ലൈസെന്‍സും വേണമെന്നുള്ളത് അതാണ്‌ ഇപ്പോഴും ആവശ്യപെടുന്നത് എന്നാണു അവര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഗോ സര്‍വകലാശാല വേണമെന്ന ആവശ്യം ഹരിയാനയിലെ ഗോ രക്ഷകര്‍ ഉന്നയിച്ചത്