ബോളിവുഡ് താരം അമിതാഭ് ബച്ചനെ പരിഹസിച്ച മാര്‍ക്കണ്ഡേയ കട്ജുവിനു മറുപടിയുമായി ബച്ചൻ

single-img
20 September 2016

amitabh-bachchan-markandey-katju-4801
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനെ പരിഹസിച്ച സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനു അമിതാഭ് ബച്ചന്‍റെ തകര്‍പ്പന്‍ മറുപടി.തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബച്ചനെ പരിഹസിച്ച് കട്ജു രംഗത്തെത്തിയത്. തലയ്ക്കകത്ത് ഒന്നുമില്ലാത്ത ആളാണ് അമിതാഭ് ബച്ചനെന്നും ബച്ചനെ മാധ്യമങ്ങളും പുകഴ്ത്തുന്നത് കാണുമ്പോള്‍ അവരുടെ തലയ്ക്കകത്തും ആള്‍താമസമില്ലേയെന്ന് താന്‍ സംശയിച്ചു പോകുന്നതായി അദ്ദേഹം കുറിച്ചു തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ കുറിച്ചിരുന്നത്.
കട്ജുവിന്റെ വാകുകളെ ശരി വെച്ചു കൊണ്ട് ബച്ചന്‍ രംഗത്തെത്തി. കട്ജുവിന്റെ വാക്കുകള്‍ 100% സത്യമെന്നും തന്റെ തല ശൂന്യമാണെന്നും ബച്ചന്‍ തിരിച്ചടിച്ചു. ‘പിങ്ക്’ സിനിമയിലെ ബച്ചന്റെ ശ്രദ്ധേയവേഷത്തെ മാധ്യമങ്ങളും ആരാധകരും പ്രശംസിക്കുന്നതിനിടെയായിരുന്നു ബച്ചനെതിരായ കട്ജുവിന്റെ പരിഹാസം. എന്നാല്‍ കട്ജുവിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. താങ്കളെ പോലൊരു സുപ്രീംകോടതി ന്യായാധിപനല്ല ബച്ചനെന്നും അത് കൊണ്ട് തന്നെ താങ്കളെ പോലെ വിവരമുണ്ടെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും ബച്ചന്‍റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു.