ഇന്ത്യ ഇസ്രയെലുമായിച്ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ എയര്‍ മിസൈല്‍ വിജയകരമായ് പരീക്ഷിച്ചു.

single-img
20 September 2016

barak-8-launch_650x400_61474358780

ഒഡിഷ: ഇന്ത്യയും ഇസ്രയെലുമായ് ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പുതിയ എയര്‍ മിസൈല്‍ വിജയകരമായ് പരീക്ഷിച്ചു. ഒഡിഷ തീരത്തുള്ള ഡിഫന്‍സ്‌ ബെയ്സില്‍ വെച്ചാണ് മിസൈല്‍ പരീക്ഷിച്ചത്.

പരീക്ഷണം വിജയകരമായിരുന്നെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നും ഡി.ആര്‍.ഡി.ഒ അതികൃതര്‍ അറിയിച്ചു.

ഒരു മിസൈലിന്‍റെ പ്രവര്‍ത്തനത്തെക്കാള്‍ ഉപരി ഇതില്‍ വിവിധ സുരക്ഷ പ്രവര്‍ത്തന സംവിധാനങ്ങളും അപകടത്തെ കുറിച്ച് നേരത്തെ അറിയിക്കുന്ന റഡാര്‍ സംവിധാനവും ഉണ്ട്.
ഇതിലെ MF STAR റഡാര്‍ സംവിധാനം ഉപയോഗിച്ച് അപകടങ്ങള്‍ നിര്‍വീര്യമാക്കാനും സാധിക്കും.

ഇന്ത്യയും ഇസ്രയേലും വികസിപ്പിച്ചെടുത്ത മീഡിയം റേഞ്ച് സര്‍ഫസ് ടൂ എയര്‍ മിസൈല്‍ ഈ വര്ഷം ജൂണ്‍ 30 നും ജൂലൈ 1 നും ഇടയ്ക്ക് മൂന്ന് തവണ വിജയകരമായ് പരീക്ഷിച്ചിരുന്നു. ചണ്ടിപൂരിലെ ഡിഫന്‍സ് റിസേര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്മെന്റ് ഒര്‍ഗനിസേഷന്‍ ബേസില്‍ വെച്ചാണ് ഇത് പരീക്ഷിച്ചത്.
2015 ഡിസംബര്‍ 30നു ഇന്ത്യന്‍ നേവി LR-SAM എന്ന ലോങ്ങ്‌ റേഞ്ച് സര്‍ഫസ് ടൂ എയര്‍ മിസൈലും വിജയകരമായ് പരീക്ഷിച്ചിരുന്നു.
ബി.ഇ.എല്‍., എല്‍ & ടി, ബി.ഡി.എല്‍ , ടാറ്റാ തുടങ്ങിയവ
ഇന്ത്യലെ പ്രധാന വ്യവസായശാലകള്‍ മിസൈലുകളുടെ പരീക്ഷണ പറക്കലിന് വേണ്ടിയുള്ള സബ് സ്റ്റേഷനുകളുടെ വികസനത്തിന്‌ സഹായിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലിലെ മൂന്ന് തീരദേശ പ്രദേഷങ്ങളായ ബലസോര്‍ , ബദറക്ക്, കേന്ദ്രപടാ എന്നിവിടങ്ങളിലെ മത്സ്യ തൊഴിലാളികള്‍ മിസൈലുകളുടെ പരീക്ഷണ വിക്ഷേപം നടക്കുന്ന സമയത്ത് കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്