മഞ്ജുവാര്യരെ ബിജെപിയിലെത്തിക്കാൻ നീക്കം;കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടാണു നീക്കം നടക്കുന്നത്

single-img
20 September 2016

 

manju1സുരേഷ് ഗോപിക്കു പിന്നാലേ മഞ്ജുവാര്യരും ബി.ജെ.പിയിലേക്ക് കൊണ്ട് വരാനുള്ള ശ്രമം നടക്കുന്നതായി സൂചന ഇതിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് നടക്കുന്ന ദേശിയ കൌണ്‍സിലില്‍ മഞ്ജു വാര്യര്‍ നൃത്തം അവതരിപ്പിക്കുന്നത് എന്നും റിപ്പോട്ട് .

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്ന വേദിയിലാണ് മഞ്ജു നൃത്തം അവതരിപ്പിക്കുന്നത്. രാമായണത്തെ ആസ്പദമാക്കി 40 മിനിറ്റ് ദൈർഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു അവതരിപ്പിക്കുക . കൗൺസിലിന്റെ രണ്ടാം ദിവസമായ 24ന് വൈകുന്നേരമാണ് നൃത്തം. മഞ്ജു ബിജെപിയിൽ ചേരുമെന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇത് മഞ്ജു നിഷേധിച്ചിരുന്നു.

താന്‍ ഒരു പാര്‍ട്ടിയിലേക്കും പോകില്ല എന്ന് ഫേസ്ബുക്കിലൂടെ മഞ്ചു വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിക്ക് പിന്നാലെ മഞ്ജുവിനെയും രാജ്യസഭയിലേക്ക് ബിജെപി നോമിനേറ്റ് ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതേകുറിച്ച് മഞ്ജു വാര്യർ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല.

ഇത് മഞ്ജുവിനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ബിജെപിയുടെ പുതിയ അടവ് നയമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. മഞ്ജു വാര്യരെ ബി.ജെ.പിയില്‍ കൊണ്ട് വരാനുള്ള ദൌത്യം സുരേഷ് ഗോപിക്ക് എന്ന് സൂചന