വിവാഹ മോചിതരായ സ്ത്രീകള്‍ ഹോട്ട് ആയിരിക്കുമെന്ന് ആരാധകന്റെ അശ്ലീല ട്വീറ്റ് ;മറുപടിയുമായി നടി അമലാ പോള്‍.

single-img
20 September 2016

amala-paul-jpg-image-784-410

സംവിധായകന്‍ വിജയുമായി വിവാഹം വേര്‍പിരിഞ്ഞതിനു ശേഷം കുറെ നാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാല്ലയിരുന്ന അമലാ പോള്‍ തിരികെ വന്നതിനു പിന്നാലെ അശ്ലീല ട്വീറ്റ് ഇട്ട ആരാധകന് മറുപടിയും അമലാ പോള്‍ കൊടുത്തു . കഴിഞ്ഞ ദിവസം താരം ട്വിറ്ററില്‍ പങ്കുവെച്ച ഒരു ഗ്ലാമര്‍ ഫോട്ടോയുടെ ചുവടുപിടിച്ചായിരുന്നു ആരാധകന്റെ മോശമായ കമന്റ്.

 

വിവാഹ മോചിതരായ സ്ത്രീകള്‍ എപ്പോഴും ഹോട്ട് ആയിരിക്കും എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ആരാധകന്‍ കമന്റ്.സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്ന ഉപദേശം നല്‍കിയ അമല നിങ്ങളുടെ ആഗ്രഹങ്ങള്‍ തെറ്റായ ദിശയിലാണെന്നും അഭിപ്രായപ്പെട്ടു. ‘അംബീഷ്യന്‍ ബോയ്’ എന്ന പേരിലുള്ള പ്രൊഫൈല്‍ നിന്നാണ് കമന്റ് വന്നത്. കഴിഞ്ഞ ദിവസം നടന്ന സിബിഎല്‍ ഇന്ത്യ ലോഞ്ച് വേദിയിലായിരുന്നു അമല ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.