സിംഗൂരിലെ ടാറ്റയുടെ നിർമ്മാണ യൂണിറ്റ് പൊളിച്ച് തുടങ്ങി;കര്‍ഷകരില്‍നിന്ന് പിടിച്ചെടുത്ത ഭൂമി കർഷകർക്ക് തിരികെ ലഭിയ്ക്കും

single-img
20 September 2016

tata_singur_667553_2993388g
കൊല്‍ക്കത്ത: ടാറ്റയുടെ കാര്‍ കമ്പനിക്കുവേണ്ടി സിംഗൂരില്‍ കര്‍ഷകരില്‍നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ടാറ്റയുടെ നിര്‍മാണം പൊളിച്ചുതുടങ്ങി. സംസ്ഥാന പാര്‍ലമെന്‍ററി മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

ഭൂമിയേറ്റെടുത്തതിനെതിരെ കര്‍ഷകരുടെ ശക്തമായ സമരമുണ്ടായതിനെത്തുടര്‍ന്ന് 2008-ല്‍ നാനോ പ്ലാന്‍റ് ഗുജറാത്തിലേക്ക് മാറ്റിയിരുന്നു. സിംഗൂര്‍ ഭൂമിയേറ്റെടുക്കലിനെ രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലേറിയ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഊര്‍ജം പകരുന്നു എന്നതായിരുന്നു അന്നത്തെ സുപ്രീംകോടതി വിധി.

കര്‍ഷകര്‍ കൃഷി ചെയ്തിരുന്ന ഭൂമി ടാറ്റ മോട്ടോഴ്സിന് നല്‍കിയത് പൊതു ആവശ്യമാല്ലന്നു അന്നത്തെ സുപ്രീംകോടതി ജസ്റ്റിസ് ഗൗഡ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ആളുകല്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നതിനാല്‍ പൊതു ആവശ്യമാണെന്ന് ജസ്റ്റിസ് മിശ്ര വിധിച്ചു. ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയതിനാല്‍ ഭൂമി ഏറ്റെടുത്തതിന്‍റെ ആവശ്യം തന്നെ ഇല്ലാതായെന്നും അതിനാലാണ് നടപടി റദ്ദാക്കിയത്.

നാനോ കാര്‍ ഫാക്ടറി പൊളിക്കാനുള്ള സുപ്രീം കോടതി വിധിയോട് ടാറ്റ സഹകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഫാക്ടറി പൊളിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു,

ആയിരത്തില്‍ ഏറെ ഏക്കര്‍ ഭൂമിയാണ് കര്‍ഷകരില്‍ നിന്ന് ടാറ്റയ്ക്ക് നല്‍കുന്നതിനായി സര്‍ക്കാര്‍ പിടിച്ചെടുത്തത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഫാക്ടറി പൂട്ടേണ്ടിവന്ന ടാറ്റയ്ക്ക് 2008ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഭൂമി നല്‍കുകയായിരുന്നു.

സിംഗൂരിലെ ഭൂമിയുടെ ഉടമസ്ഥ അവകാശത്തിനായി ടാറ്റ വലിയ നിയമപോരാട്ടം നടത്തിയിരുന്നു