ഉറിയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; 10 ഭീകരരെ സൈന്യം വധിച്ചു

single-img
20 September 2016

uri-attack-kashmir-attack_650x400_51474259010

ശ്രീനഗര്‍: കശ്മീരിലെ ഉറിയില്‍ നിയന്ത്രണരേഖ ലംഘിച്ചു നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പത്ത് തീവ്രവാദികളെ സൈന്യം വധിച്ചു. കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണുണ്ടായതെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. 15 പേർ ഉൾപ്പെടുന്ന സംഘമാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഉറിയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ പാക്കിസ്‌ഥാൻ വെടിയുതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സൈനിക പോസ്റ്റുകൾക്ക് നേരെ 20 തവണ പാക് സൈന്യം വെടിവച്ചുവെന്നാണ് റിപ്പോർട്ട്. കരസേന ശക്‌തമായി തിരിച്ചടിച്ചു. പാക് സേനയുടെ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
15 പേർ ഉൾപ്പെടുന്ന സംഘമാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഉറിയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ പാക്കിസ്‌ഥാൻ വെടിയുതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. അതേസമയം, ഉറി ആക്രമണത്തിനെത്തിയ ഭീകരർക്ക് തദ്ദേശീയരുടെ പിന്തുണ ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗമായ റോ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. ആക്രമണത്തിനു മുൻപായി ഭീകരർ രണ്ടു മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ചു. അതിനുശേഷമാണ് ബ്രിഗേഡ് ആസ്‌ഥാനത്തെത്തി ആക്രമണം നടത്തിയതെന്നും റോയും ബിഎസ്എഫും സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.