ഇന്ത്യക്കാരനെ പുറത്താക്കൂ എന്ന് പാകിസ്താൻ;ന്യൂയോര്‍ക്കിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ പാകിസ്താൻ പുറത്താക്കി

single-img
20 September 2016

nawaz-sharif_650x400_61474344833ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന പാകീസ്താന്‍ പത്രസമ്മേളനത്തില്‍ നിന്നും ഇന്ത്യന്‍ പത്രപ്രവര്‍ത്തരെ പുറത്താക്കി.പാകീസ്താന്‍ വിദേശകാര്യ സെക്രട്ടറി ഔസാദ് അഹമ്മദ് ചൗദരി പങ്കെടുത്ത പത്രസമ്മേളനത്തില്‍ നിന്നുമാണ് എന്‍.ഡി ടിവി റിപ്പോര്‍ട്ടര്‍ നമ്രത ബ്രാറിനെ പുറത്താക്കിയത്. ‘ ഈ ഇന്ത്യക്കാരാനെ ഇവിടെ നിന്നും പുറത്താക്കു ‘ എന്നാണ് പാകീസ്താന്‍ അധീകൃതര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം കാശ്മീരിലെ ഉറിയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്ത തുടര്‍ന്ന് 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ പാകീസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തയ്യാറായിരുന്നില്ല, തുടര്‍ന്ന് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഭിന്നതയിലായിരുന്നു. പാകീസ്താന്‍ കേന്ദ്രീകരിച്ച് ഭീകാരക്രമണം നടത്തുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയിലെ മസൂദ് അസ്ഹറാണ് ഉറിയിലെ ഭീകരക്രമണത്തിന് പിന്നില്‍.

മന്ത്രിമാരുമായുള്ള ചര്‍ച്ചക്ക് ശേഷം പാകീസ്താനെ അന്താരാഷ്രട തലത്തില്‍ ഒറ്റപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു.