പുത്തന്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് വീണ്ടും. ഗ്രൂപ്പില്‍ അംഗങ്ങളെ ടാഗ് ചെയാം.

single-img
20 September 2016

whatsapp-mentions-796x398

ഒരേ സമയം ഒന്നിലധികം പേർക്ക് സന്ദേശങ്ങൾ ഫോഡഡ്‌ചെയ്യാൻ സാധിക്കുന്ന വാട്സ് ആപ്പ് മള്‍ട്ടി ഫോര്‍വേഡിംഗ് മെസേജ് സംവിധാനം അവതരിപ്പിച്ചു ആഴ്ചകള്‍ കഴിയുന്നതിനു മുന്‍പ് തന്നെ അടുത്ത ഫീച്ചറുമായി വാട്ട്‌സ്ആപ്പ് വീണ്ടും

ഗ്രൂപ്പില്‍ @ എന്ന സിമ്പല്‍ ടൈപ്പ് ചെയ്താല്‍ ഗ്രൂപ്പിലെ കോണ്ടാക്ടുകള്‍ മുഴുവനും കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത. കോണ്ടാക്ടിലെ ഒരു വ്യക്തിയോട് പറയേണ്ട കാര്യങ്ങള്‍ വ്യക്തിയെ സെലക്ട്‌ചെയ്ത് ഗ്രൂപ്പില്‍തന്നെ ടാഗ് ചെയ്ത് പറയാമെന്നതാണ് സൗകര്യം.

നേരത്തെ ഏതെങ്കിലും പോസ്റ്റ് സെലക്ട് ചെയ്ത് മറുപടി നല്‍കാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഏര്‍പെടുത്തിയിരുന്നു വാട്ട്‌സ്ആപ്പിനെ ഫേസ് ബുക്ക് ഏറ്റെടുത്തതിന് ശേഷം വിവിധ മാറ്റങ്ങളാണ് വാട്‌സ് ആപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്.