കൊല്ലം കൗണ്‍സിലര്‍ കോകില മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍;അപകടത്തിനു ശേഷം ഒളിപ്പിച്ചിരുന്ന കാർ പോലീസ് കണ്ടെത്തി

single-img
20 September 2016

bjp-kokila-jpg-image-784-410
കൊല്ലം കോര്‍പ്പറേഷന്‍ തേവളളി ഡിവിഷന്‍ കൗണ്‍സിലര്‍ കോകില എസ് കുമാര്‍ പിതാവ് സുനില്‍ കൂമാര്‍ എന്നിവരുടെ മരണത്തിന് ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്‌ററിലായി. ഇതോടെ സംഭവത്തില്‍ അറസ്‌ററിലായവരുടെ എണ്ണം മൂന്നായി.
ശക്തി കുളങ്ങര പള്ളിക്ക് സമീപം കണ്ണിട്ട പുതുവലില്‍ വീട്ടില്‍ ടിറ്റു എന്ന സച്ചിന്‍ വിന്‍സണ്‍[20]ശക്തികുളങ്ങര ഉദിക്കവിളവീട്ടില്‍ രാജേഷ്[26] എന്നിവരാണ് അറസറ്റിലായത്.സംഭവത്തില്‍ നേരത്തെ അറസ്‌ററിലായ ശക്തികുളങ്ങര കുറുവിളത്തോപ്പില്‍ ഡെന്നിസ് ഡെയ്‌ലില്‍ അഖില്‍ ഡെന്നിസ് എന്നിവരോടൊപ്പം കാറില്‍ സഞ്ചരിച്ചവരാണ് ഇരുവരും.കോകിലയും പിതാവും സഞ്ചരിച്ച കാറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയതിനും പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കാത്തതിലുമാണ് ഇവര്‍ക്കെതിരെ കേസെടുത്ത്ത്.കാര്‍ ടിറ്റുവിന്റെ വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.കൊല്ലം വെസ്‌ററ് സി.ഐ. യുടെ സംഘമാണ് ഇവരെ കസ്‌ററഡിയിലെടുത്തത്.ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
കോകിലയും അഛനും സ്‌കൂട്ടറില്‍ വരുമ്പോള്‍ പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയ പാതയില്‍ ആല്‍ത്തറമൂട്ടിനു സമീപം രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.അമിതവേഗത്തില്‍ പിന്നാലെ വന്ന കാര്‍ കോകിലയും അഛനും സഞ്ചരിച്ച കാര്‍ ഇടിച്ചു തെറപ്പിക്കുകയായിരുന്നു.കോകില സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.സുനില്‍ കുമാര്‍ ബുധനാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്