ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനേയും മലയാളത്തിന്റെ മോഹന്‍ ലാലിനേയും വെല്ലാന്‍ ആരുമില്ലെന്ന് ഹരിഹരന്‍

single-img
19 September 2016

kmqogmggfee

അമിതാഭ് ബച്ചനേയും മോഹന്‍ ലാലിനേയും വെല്ലാന്‍ ഇന്ത്യയില്‍ വേറെ നടന്‍മാരില്ല എന്ന് പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍.

മോഹന്‍ ലാല്‍ നായകനായ പ്രിയന്‍ ചിത്രം ഒപ്പം, ബച്ചന്‍ നായകനായ അനിരുദ്ധ റോയ് ചൗധരി ചിത്രം പിങ്ക് എന്നിവ കണ്ടതിനു ശേഷമാണ് ഹരിഹരന്‍ അഭിപ്രായം പറഞ്ഞത്.
ഒപ്പത്തിലെ മോഹന്‍ലാലിന്റെയും പിങ്കിലെ അമിതാബ് ബച്ചന്റെയും പ്രകടനം കണ്ടാല്‍ അവരെക്കാള്‍ വലിയ നടന്മാര്‍ ഇല്ല എന്നെ നമുക്ക് തോന്നു എന്ന് ഹരിഹരന്‍ പ്രിയദര്‍ശനോട് അഭിപ്രായം പറയുകയായിരുന്നു.

ഓണം റിലീസുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് പ്രിയദര്‍ശന്റെ ഒപ്പം . തന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായി ഒരു മുഴുനീള അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍ ലാല്‍. ആദ്യ പത്തുദിവസം കൊണ്ട് 16 കോടിയോളം കളക്ഷന്‍ ആണ് ഒപ്പം നേടിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രിയനും ലാലും ഒന്നിച്ച ചിത്രം കൂടിയാണ് ഒപ്പം.

പിങ്ക് എന്ന ചിത്രത്തില്‍ ദീപക് സൈഗാള്‍ എന്ന അഭിഭാഷകനെയാണ് ബച്ചന്‍ അവതരിപ്പിക്കുന്നത്.