ഓണ ചിത്രങ്ങളില്‍ ഒന്നാമന്‍ ഒപ്പം തന്നെ;മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ പത്ത് കോടി പിന്നിട്ട ചിത്രമായിരിക്കുകയാണ് ഒപ്പം

single-img
19 September 2016

1473490075_kerala-box-office-collection-report

റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ഒപ്പം ഓണച്ചിത്രങ്ങളില്‍ ഒന്നാമതായി ജൈത്രയാത്ര തുടരുന്നത്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ പത്ത് കോടി പിന്നിട്ട ചിത്രമായിരിക്കുകയാണ് ഒപ്പം. 9 ദിവസം കൊണ്ട് 16.43 കോടിയാണ് ഒപ്പം നേടിയ ഗ്രോസ് കളക്ഷന്‍. കേരളത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളിലെ ആകെ ഗ്രോസ് കളക്ഷനാണ് ഇത്.

ദൃശ്യത്തിന് ശേഷം പേരിന് പോന്ന വിജയങ്ങള്‍ ഇല്ലാതിരുന്ന മോഹന്‍ലാലിന് കേരളാ ബോക്‌സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവുമാണ് ഒപ്പം. തെലുങ്കില്‍ അഭിനയിച്ച വിസ്മയം മികച്ച അഭിപ്രായത്തിനൊപ്പം വിജയമായതിന് പിന്നാലെ ജനതാ ഗാരേജ് നൂറ് കോടി ക്ലബ് പിന്നിട്ടിരുന്നു.

അടുത്ത മാസം 7ന് റിലീസ് ചെയ്യുന്ന പുലിമുരുഗന്‍ എന്ന ചിത്രത്തിന്റെ ഇനീഷ്യല്‍ വര്‍ദ്ധിക്കാനും ഒപ്പവും ജനതാ ഗാരേജും നേടിയ സ്വീകാര്യത ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍

പൃഥ്വിരാജ് ചിത്രമായ ഒപ്പം റിലീസ് ചെയ്ത അതേദിവസം തന്നെയാണ് തിയറ്ററുകളിലെത്തിയത്. ഊഴം 10 ദിവസം കൊണ്ട് 10.89 കോടി രൂപാ ഗ്രോസ് കളക്ഷനായി നേടിയതായി ഔദ്യോഗികമായി പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഓണച്ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ള ചിത്രവുമാണ് ഊഴം

സെപ്തംബര്‍ 10ന് റിലീസ് ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഏഴ് ദിവസം കൊണ്ട് 8 കോടി 20 ലക്ഷം ഗ്രോസ് കളക്ഷനായി നേടിയതായി നിര്‍മ്മാതാക്കള്‍ പറയുന്നു.ഒാണച്ചിത്രങ്ങളില്‍ കളക്ഷനില്‍ മൂന്നാം സ്ഥാനത്തുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈശാഖാ സിനിമാസ് ആണ്

എറണാകുളത്തെ മള്‍ട്ടിപ്‌ളെക്‌സുകളില്‍ തമിഴ് ചിത്രം ഇരുമുഖനാണ് മൂന്നാം സ്ഥാനത്ത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന വിക്രമിന്റെ ഇരുമുഖന്‍ ഗ്രോസ് കളക്ഷനായി അഞ്ച് കോടി 43 ലക്ഷം നേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

കൊച്ചി മള്‍ട്ടിപ്‌ളെക്‌സുകളില്‍ ഒപ്പം ഒമ്പത് ദിവസം കൊണ്ട് 82.64 ലക്ഷവും ഊഴം 57.71 ലക്ഷവും ഇരുമുഖന്‍ ഒമ്പത് ദിവസം കൊണ്ട് 37.58 ലക്ഷവും സ്വന്തമാക്കിയതായി ബോക്‌സ് ഓഫീസ് ട്രാക്കിംഗ് സൈറ്റുകള്‍ പറയുന്നു.

ഇത് കൂടാതെ മറ്റു ഓണ ചിത്രങ്ങള്‍ ആയ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശിഗദ നാല് ദിവസം കൊണ്ട് രണ്ട് കോടി 11 ലക്ഷം ഗ്രോസ് നേടിയെന്നാണ് അറിയുന്നത്. കുഞ്ചാക്കോ ബോബന്‍-സിദ്ധാര്‍ത്ഥ് ശിവാ ചിത്രം കൊച്ചൗവാ പൗലോ അയ്യപ്പകൊയ്‌ലോയും തിയേറ്ററുകളില്‍ തരക്കേടില്ലാതെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.