ബെസ്റ്റ് ആക്ടർ നായിക ശ്രുതിയുടെ സ്വകാര്യചിത്രങ്ങൾ ചോർന്നു;നിയമനടപടി സ്വീകരിക്കുമെന്ന് നടി

single-img
19 September 2016

best-actor-still1

ബെസ്റ്റ് ആക്ടർ, വൺ ബൈ ടു എന്നീ മലയാളചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ പ്രശസ്ത നടി ശ്രുതി രാമകൃഷ്ണ(സോനു ഗൗഡ)യുടെ സ്വകാര്യ ദൃശ്യങ്ങൾ ഓണ്‍ലൈനിലൂടെ ചോർന്നു. ഭര്‍ത്താവ് മനോജ് ഗൗഡയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് ശനിയാഴ്ച മുതല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുന്നത്.ഭര്‍ത്താവുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ എങ്ങനെ പുറത്തായതെന്ന് വ്യക്തമല്ല. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോ ഫോണില്‍ നിന്നോ മറ്റേതെങ്കിലും ഗാഡ്ജറ്റുകളില്‍ നിന്നോ ആകാം ഫോട്ടോ ചോർത്തിയതെന്ന് നടി പറയുന്നു.
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനൊപ്പം സോനു ഗൗഡ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സോനു വ്യക്തമാക്കി.