തമിഴ് മാധ്യമങ്ങളിൽ വന്ന വിവാഹമോചനവാര്‍ത്ത; പ്രതികരണവുമായി നടന്‍ ബോബി സിംഹ.

single-img
19 September 2016

resmi-menon

വിവാഹം കഴിഞ്ഞ് വെറും ആറ് മാസം പിന്നിടും മുൻപേ വേര്‍പിരിയുന്നുവെന്ന തരത്തിൽ തമിഴ് മാധ്യമങ്ങളിൽ വാര്‍ത്തകള്‍ വന്നതിനെതിരേ ബോബി സിംഹ.തമിഴ് ചലച്ചിത്രതാരം ബോബി സിംഹയും നടി രശ്മി മേനോനും വേര്‍പിരിയുന്നുവെന്ന വാർത്തകളാണു തമിഴ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

ഗോസിപ്പുകളോട് പ്രതികരിക്കുന്നില്ലെന്നും ഞങ്ങള്‍ സന്തോഷകരമായി കുടുംബജീവിതം നയിക്കുന്നുവെന്നും ബോബി സിംഹ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിസ മാത്രമാണ് ഞങ്ങള്‍ ആകെ വേര്‍തിരിക്കാറുള്ളൂ എന്നും പരിഹാസരൂപേണ ബോബി സിംഹ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 22-നാണ് ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ബോബി നായകനായ ഉറുമീനിലെ നായികയായിരുന്നു മലയാളിയായ രശ്മി മേനോന്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.