ഗോവിന്ദ ചാമിക്കെതിരെ നീങ്ങിയാല്‍ അനുഭവിക്കും; സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതന്‍റെ ഫോണ്‍ സന്ദേശം; സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസ് എടുത്തു

single-img
19 September 2016

soumya-rape-and-murder-mother_650x400_41473926876കൊച്ചി:സൌമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൌമ്യയുടെ അമ്മ സുമതിക്ക് അജ്ഞാതന്‍റെ ഭീഷണി സന്ദേശം.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അജ്ഞാതൻ സൗമ്യയുടെ അമ്മയുടെ മൊബൈലിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ഗോവിന്ദച്ചാമിക്കെതിരെ നീങ്ങുകയോ ചാമിക്കെതിരെ സംസാരിക്കുകയോ ചെയ്താല്‍ അനുഭവിക്കേണ്ടി വരുമെന്നാണ് സുമതിക്ക് ലഭിച്ച ഫോണ്‍ സന്ദേശം.ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും അജ്ഞാതന്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് ഭീഷണിസന്ദേശം.